അടുക്കള ഒലിച്ചുപോയി; കിണറിടിച്ചില്‍ വീണ്ടും
തിരൂരങ്ങാടി: പുഴയുടെ അരികിടിഞ്ഞ് വീടിന്റെ അടുക്കള ഭാഗം ഒലിച്ചു പോയി. ഒക്ടോബര്‍ 14 ഞായറാഴ്ച രാത്രി പാറക്കടവിന് സമീപം കടലുണ്ടിപ്പുഴയുടെ അരികിടിഞ്ഞതിനെത്തുടര്‍ന്നാണിത്.
ചെമ്മാട് കാളോത്ത് മൂസ്സയുടെ വീടിന്റെ അടുക്കള ഭാഗമാണ് ഒലിച്ചു പോയത്. അഞ്ചു മീറ്റര്‍ വീതിയിലും 10 മീറ്റര്‍ നീളത്തിലും പറമ്പ് പുഴയിലായി. രണ്ട് ചെറിയ പനകള്‍, ഈന്ത് മരം, ഇരുമ്പകം തുടങ്ങി ചെറുമരങ്ങളും ഒലിച്ചുപോയവയില്‍പ്പെടും.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പകലുമായി ഇവിടെ കനത്ത മഴയാണ് പെയ്യുന്നത്. വീടിന്റെ ബാക്കിഭാഗവും പുഴയിലേക്ക് വീഴുമോ എന്ന ഭീതിയിലാണ് മൂസ്സയും കുടുംബവും.
അതിനിടെ വേങ്ങരയില്‍ ഒരു കിണര്‍ ഇടിഞ്ഞു താഴ്ന്നതായി റിപ്പോര്‍ട്ടുണ്ട്. വേങ്ങര വലിയോറ കൊല്ലന്തൊടി അബ്ദുഹാജിയുടെ വീട്ടുവളപ്പിലെ കിണറാണിടിഞ്ഞത്. മോട്ടോറും ആള്‍മറയും എല്ലാം കിണറിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.












Click it and Unblock the Notifications