ജനവരിയോടെ യുവജനക്ഷേമ നയം പ്രഖ്യാപിക്കും
തിരുവനന്തപുരം: 2002 ജനവരി 12 ഓടു കൂടി ഭേദഗതി വരുത്തിയ യുവജനക്ഷേമ നയം പ്രഖ്യാപിക്കുമെന്ന് പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പുമന്ത്രി ഡോ.എം.എ. കുട്ടപ്പന്‍.
ഒക്ടോബര്‍ 16 ചൊവാഴ്ച നിയമസഭയില്‍ സ്റീഫന്‍ ജോര്‍ജ്, റോഷി അഗസ്റിന്‍, തോമസ് ചാഴിക്കാടന്‍, ജോസഫ് എം. പുതുശ്ശേരി, മാമ്മന്‍ മാത്യു എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാന യുവജന ബോര്‍ഡിന് നിയമാധികാരം നല്‍കുന്ന ബില്ലും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
സ്വയം തൊഴില്‍ അവസരങ്ങളും കായിക പരിശീലന പദ്ധതികളും ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ യുവജനക്ഷേമനയം. സര്‍ക്കാര്‍ വകുപ്പുകളിലും ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും ഉണ്ടാകുന്ന ഒഴിവുകള്‍ ഏകീകൃതമാക്കും. യുവജനങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി യുവ ജ്യോതി പദ്ധതിയും നടപ്പിലാക്കും. മൂന്നാറില്‍ ഒരു അഡ്വവെന്‍ജര്‍ അക്കാദമിയും അന്താരാഷ്ട്ര നിലവാരമുള്ള യൂത്ത് സെന്ററും രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ട്.
വനംമേഖലയില്‍ ഉണ്ടാകുന്ന ജോലികള്‍ 90 ശതമാനവും പട്ടികവര്‍ത്തിന് നല്‍കാന്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടന്ന്െ കെ.കെ. ജയചന്ദ്രന്‍, എ.കെ. ബാലന്‍, പിരപ്പന്‍കോട് മുരളി, വി.കെ. ചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു. ചില മേഖലയില്‍ പട്ടിണി മരണം നടന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications