ആന്ത്രാക്സ്: യുഎസ് കോണ്‍ഗ്രസിലേക്കുള്ള തപാല്‍ നിര്‍ത്തി
വാഷിംഗ്ടണ്‍: ആന്ത്രാക്സ് ഭീതിയെ തുടര്‍ന്ന് യുഎസ് കോണ്‍ഗ്രസിലേക്കുള്ള തപാല്‍ സര്‍വീസ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തി. കോണ്‍ഗ്രസിലെ ഒരു നേതാവായ ടോം ദസ്ച്ലെയ്ക്ക് ലഭിച്ച കത്തില്‍ ആന്ത്രാക്സ് പരത്തുന്ന പൊടി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
കോണ്‍ഗ്രസിലെ ഗ്യാലറികളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നതും നിര്‍ത്തിവെച്ചു.
കത്തില്‍ കണ്ട പൊടി ആന്ത്രാക്സ് പരത്തുന്ന രാസവസ്തുവാണെന്ന് പരിശോധനയില്‍ തെളിഞ്ഞതായി യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് അറിയിച്ചു. കത്ത് പൊളിച്ചുനോക്കിയവര്‍ ചികിത്സയിലാണെന്നും ബുഷ് പറഞ്ഞു.












Click it and Unblock the Notifications