Get Updates
Get notified of breaking news, exclusive insights, and must-see stories!

കാബൂളില്‍ ചൊവാഴ്ച പകലും ആക്രമണം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഒക്ടോബര്‍ 16 ചൊവാഴ്ച പകലും അമേരിക്ക ആക്രമണം നടത്തി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന് തുടങ്ങിയ ആക്രമണം കുറേ നേരം നീണ്ടു നിന്നു.

അഞ്ച് വന്‍ സ്ഫോടനങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞതായി ദൃക്സക്ഷികള്‍ പറഞ്ഞു. ഇതില്‍ നാല് ബോംബുകള്‍ നഗരമധ്യത്തിലാണ് വീണതെന്നും റിപ്പോര്‍ട്ടുണ്ട്. ചൊവാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ കാബൂളിന്റെ വടക്കു ഭാഗത്ത് മൂന്നു ബോംബുകള്‍ വര്‍ഷിച്ചിരുന്നു.

തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ പ്രധാന വൈദ്യുതി നിലയം തകര്‍ന്നതിനെത്തുടര്‍ന്ന് കാബൂളിലെ വൈദ്യുതിബന്ധം താറുമാറായിരുന്നു. നഗരത്തിലെ ടെലഫോണ്‍ എക്സ്ചേഞ്ചും ആക്രമണത്തില്‍ തകര്‍ന്നുവെന്ന് താലിബാന്‍ അധികൃതര്‍ അറിയിച്ചു.

അതിനിടെ താലിബാന്‍ കൈവശം വച്ചിരുന്ന മസാറെ ഷറീഫ് നഗരം ആക്രമിച്ചുവെന്ന് പ്രതിപക്ഷമായ വടക്കന്‍ സഖ്യം അവകാശപ്പെട്ടു. 40 പേരെ തടവിലാക്കിയിട്ടുണ്ടെന്ന് വടക്കന്‍ സഖ്യ സര്‍ക്കാരിന്റെ താജിക്കിസ്ഥാനിലെ ഉപസ്ഥാനപതി മഖയുദ്ദീന്‍ മെഖ്ദി പറഞ്ഞു. നഗരത്തിലെ വിമാനത്താവളം കേന്ദ്രമാക്കിയായിരുന്നു ആക്രമണം. എന്നാല്‍ പിന്നീട് താലിബാന്‍ നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+