കാബൂളിലെ വൈദ്യുതിബന്ധം തകര്‍ന്നു
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ഒക്ടോബര്‍ 16 ചൊവാഴ്ച നടത്തിയ ആക്രമണത്തില്‍ നഗരത്തിലെ വൈദ്യുതി ബന്ധം തകര്‍ന്നു. നഗരത്തിലെ പ്രധാന വൈദ്യുതി നിലയം ആക്രമണത്തില്‍ തകര്‍ന്നതിനാലാണിത്.
ചൊവാഴ്ച പുലര്‍ച്ചെ 4.30ന് തുടങ്ങിയ ആക്രമണത്തില്‍ ചുരുങ്ങിയത് മൂന്നു ബോംബുകളെങ്കിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പോര്‍വിമാനങ്ങള്‍ക്കെതിരെ താലിബാന്‍ വെടിവച്ചെങ്കിലും എല്ലാം നിഷ്ഫലമാവുകയായിരുന്നു.
തിങ്കളാഴ്ച രാത്രി താലിബാന്റെ ശക്തികേന്ദ്രമായ കാണ്ടഹാറിനു നേരെയും അമേരിക്ക ആക്രമണം നടത്തി. ഹെലികോപ്റ്ററുകളും ജെറ്റ് വിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണം രാത്രി മുഴുവന്‍ നീണ്ടു നിന്നതായി താലിബാന്‍ വാര്‍ത്താ ഏജന്‍സിയുടെ തലവന്‍ അബ്ദുള്‍ ഹനന്‍ ഹേമത് പറഞ്ഞു.












Click it and Unblock the Notifications