കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ തന്നെ പ്രധാന പ്രശ്നം: പവല്‍

  • By Staff
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിനിടയിലെ പ്രധാന പ്രശ്നം കശ്മീര്‍ തന്നെയാണ് അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍. ഒക്ടോബര്‍ 16 ചൊവാഴ്ച ഇസ്ലാമാബാദില്‍ പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫുമായി ചര്‍ച്ച നടത്തിയ ശേഷം മുഷാറഫുമൊത്തുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന പവല്‍.

ആധുനിക ലോകത്ത് തീവ്രവാദത്തിന് ഒരു സ്ഥാനവുമില്ല. അന്യോന്യം ബഹുമാനിക്കുകയും ചര്‍ച്ചകള്‍ക്കുള്ള അവസരമൊരുക്കുകയുമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ പ്രധാനം. ഇരുരാജ്യങ്ങളും തമ്മിലുള്ള മോശമായ ബന്ധത്തിന്റെ കാതലായ പ്രശ്നം കശ്മീര്‍ തന്നെയാണെന്ന് അമേരിക്കയും കരുതുന്നു - പവല്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ വരുന്ന പുതിയ സര്‍ക്കാര്‍ പാകിസ്ഥാനുള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളോട് സൗഹൃദം പുലര്‍ത്തുന്നതായിരിക്കണം. എല്ലാ അയല്‍ രാജ്യങ്ങളും തങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്ന അവസ്ഥയില്‍ താലിബാന്റെ മേല്‍ സമ്മര്‍ദ്ദമേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

താലിബാന്‍ പ്രതിപക്ഷമായ വടക്കന്‍ സഖ്യത്തിന്റെയും താലിബാന്‍ പക്ഷത്തുള്ള മിതവാദികളുടെയും മുന്‍ രാജാവ് സഹീര്‍ ഷായെയും ഉള്‍പ്പെടുത്തി അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞുവെന്ന് മുഷാറഫ് പറഞ്ഞു. പാകിസ്ഥാനിലെ തീവ്രവാദം ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനിലും താലിബാന്‍ ഭരണകൂടത്തിലും എല്ലാവരും തീവ്രവാദികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X