പാകിസ്ഥാനുമായി സൈനിക ബന്ധം വികസിപ്പിക്കും
ഇസ്ലാമാബാദ്: പാകിസ്ഥാനുമായുള്ള സൈനിക ബന്ധങ്ങള്‍ വികസിപ്പിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് സ്റേറ്റ് സെക്രട്ടറി കോളിന് പവല്‍ പറഞ്ഞു. ഒക്ടോബര്‍ 15 തിങ്കളാഴ്ച പാകിസ്ഥാനിലേക്ക് പുറപ്പെടുന്നതിനു മുമ്പ് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയും പാകിസ്ഥാനും ചേര്‍ന്നുള്ള സംയുക്ത സൈനിക പരിശീലന പദ്ധതിയും ഉടന്‍ തന്നെ തുടങ്ങുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പാകിസ്ഥാനെതിരെ സൈനിക ഉപരോധം നിലനില്‍ക്കുന്നുണ്ടെങ്കിലും ആയുധ വ്യാപാരം ഉള്‍പ്പെടെയുള്ള സൈനിക സഹകരണത്തിന് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒസാമ ബിന്‍ ലാദനെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കക്ക് പിന്തുണ പ്രഖ്യാപിച്ച പാകിസ്ഥാനെ സന്തോഷിപ്പിക്കാന്‍ അമേരിക്ക ആവതെല്ലാം ചെയ്തുവരികയാണ്. ഉപരോധം പിന്‍വലിച്ചും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും പാകിസ്ഥാന് പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫിനെ പ്രീണിപ്പിച്ച അമേരിക്ക ഇപ്പോള്‍ സൈനിക ബന്ധങ്ങള്‍ വിപുലപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്ന ഇന്ത്യയെ പ്രകോപിപ്പിച്ചേക്കാനിടയുണ്ട്.
പാകിസ്ഥാന് സൈനിക സഹായം നല്‍കരുതെന്ന് ഇന്ത്യ നേരത്തെത്തന്നെ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 16 ചൊവാഴ്ച പാകിസ്ഥാനിലെ സന്ദര്‍ശനം കഴിഞ്ഞ് ഇന്ത്യയിലെത്തുന്ന കോളിന് പവലിനോട് ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പ്രതിഷേധം നേരിട്ട് അറിയിച്ചേക്കാനും ഇടയുണ്ട്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications