കമ്പ്യൂട്ടറുകളെ കുടുക്കാന്‍ ആന്ത്രാക്സ് വൈറസ്
സാന്‍ഫ്രാന്‍സിസ്കോ: ലോകമെങ്ങും ഭീതി പരത്തിയിരിക്കുന്ന ആന്ത്രാക്സിന്റെ പേരില്‍ കമ്പ്യൂട്ടര്‍ വൈറസും ഇറങ്ങിയിരിക്കുന്നു. ആന്ത്രാക്സിനെക്കുറിച്ച് വിവരം നല്‍കാനെന്ന പേരില്‍ ലഭിക്കുന്ന ഇ-മെയിലുകളില്‍ക്കൂടിയാണ് ഈ വൈറസ് കമ്പ്യൂട്ടറുകളെ ഗ്രസിക്കുന്നത്.
ഇ-മെയിലിലൂടെ വരുന്ന വൈറസ് നിങ്ങള്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കുകയാണെങ്കില്‍ ചാറ്റ് റൂമിലും കയറി തന്റേതായ സന്ദേശം നല്‍കുന്നുവെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പ്രൊഡക്ട് മാനേജര്‍ സ്റീവന്‍ സുന്ദര്‍മിയര്‍ പറഞ്ഞു.
സ്പാനിഷ് ഭാഷയിലാണ് ഇ-മെയില്‍ ലഭിക്കുക. എന്നാല്‍ ഇതിന്റെ സബ്ജക്റ്റ് ആന്ത്രാക്സ് ഇന്‍ഫോ എന്നായിരിക്കും. ആന്ത്രാക്സ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളടങ്ങിയ ഒരു ഫോട്ടോ അറ്റാച്ച്മെന്റായി ഉണ്ടെന്നാണ് ഇ-മെയിലിലെ സന്ദേശം. അറ്റാച്ച്മെന്റ് തുറക്കുന്നതോടെ വൈറസ് അഡ്രസ് ബുക്കില്‍ കയറി എല്ലാവര്‍ക്കും സന്ദേശം അയക്കുന്നു. ചില ഫയലുകള്‍ നശിപ്പിക്കാനും ഈ വൈറസിന് കഴിയുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
സപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ആക്രമണങ്ങളെത്തുടര്‍ന്ന് അമേരിക്ക തിരിച്ചടിക്കണമോ എന്ന ചോദ്യം ചോദിച്ച് ഒരു ഓണ്‍ലൈന്‍ പോള്‍ വൈറസ് മുമ്പ് വന്നിരുന്നു. എന്നാല്‍ വോട്ട് വൈറസ് അത്ര തന്നെ വ്യാപിച്ചിരുന്നില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു.












Click it and Unblock the Notifications