Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദത്തിനെതിരെ ഇന്ത്യ-അമേരിക്ക ഉടമ്പടി

ദില്ലി: തീവ്രവാദത്തെ ചെറുക്കാന്‍ ഇന്ത്യയും അമേരിക്കയും ഉഭയകക്ഷി ഉടമ്പടിയില്‍ ഒപ്പുവച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി കോളിന്‍ പവലും ഇന്ത്യന്‍ ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനിയും ഒക്ടോബര്‍ 17 ബുധനാഴ്ച ഉടമ്പടിയില്‍ ഒപ്പുവച്ചു.

ക്രിമിനല്‍ കാര്യങ്ങളില്‍ അന്യോന്യമുള്ള നിയമസഹായവും തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ സഹകരണവും ഉടമ്പടി വിഭാവനം ചെയ്യുന്നു. കുറ്റാന്വേഷണം, വിചാരണ, കുറ്റകൃത്യങ്ങള്‍ തടയലും അടിച്ചമര്‍ത്തലും തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ ഉഭയകക്ഷി സഹകരണം ഉടമ്പടി വഴി സാധ്യമാകും.

തീവ്രവാദത്തിനെതിരെ കൈകോര്‍ത്തു നില്‍ക്കാനും അതില്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഇരട്ടിപ്പിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. രണ്ടു നേതാക്കളും അര മണിക്കൂര്‍ നേരം സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+