Get Updates
Get notified of breaking news, exclusive insights, and must-see stories!

2002 ഫെബ്രുവരി 28 മുതല്‍ ലോകയുദ്ധം

ബാംഗ്ലൂര്‍: മൂന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടാന്‍ ഇനി മാസങ്ങള്‍ മാത്രം. 2002 ഫെബ്രുവരി 28ന് തുടങ്ങുന്ന മൂന്നാം ലോകമഹായുദ്ധത്തില്‍ അമേരിക്കയിലെ ഓരോ തെരുവും കത്തിയെരിയുന്നതിന് ലോകം സാക്ഷ്യം വഹിക്കും. - കര്‍ണാടകക്കാരനായ ജ്യോതിഷി കെ.ബാലഗോപാല്‍ ജോയിസ് കൊപ്പയാണ് ഈ പ്രവചനം നടത്തിയത്.

ഇപ്പോള്‍ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ യുദ്ധം 2007 നവംബര്‍ 13 വരെ നീണ്ടുനില്‍ക്കുമെന്ന് മടിക്ക സ്വദേശിയായ ബാലഗോപാല്‍ ജോയിസ് കൊപ്പ പ്രവചിച്ചു. മുസ്ലിം, ക്രൈസ്തവ വിശ്വാസികള്‍ യുദ്ധത്തിന്റെ പേരില്‍ ഏറെ നഷ്ടങ്ങള്‍ സഹിക്കേണ്ടിവരും. ഇന്ത്യയിലേക്ക് അഫ്ഗിനികളുടെ വന്‍ അഭയാര്‍ഥി പ്രവാഹത്തിന് യുദ്ധം കാരണമാകും.

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ യുഎസിന് കഴിയില്ലെന്ന് കൊപ്പ പ്രവചിച്ചു. കശ്മീര്‍ പ്രശ്നത്തിന്റെ പേരില്‍ 2002 മാര്‍ച്ച് മുതല്‍ ഇന്ത്യ മറ്റൊരു യുദ്ധം നടത്തേണ്ടിവരുമെന്നും കൊപ്പ പ്രവചിച്ചു. യുദ്ധത്തില്‍ ഇന്ത്യ ജയിക്കും.

ജ്യോതിഷ പ്രവചനങ്ങള്‍ 100 ശതമാനം വിജയമാവണമെന്നില്ലെങ്കിലും 80 ശതമാനം ശരിയാവാറുണ്ടെന്നും കൊപ്പ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+