സി.കെ. ജാനു ഒറ്റുകൊടുത്തു
കോഴിക്കോട്: ആദിവാസി സമരത്തിന്റെ പേരില്‍ സി.കെ. ജാനു ആദിവാസി സമൂഹത്തെ ഒറ്റുകൊടുക്കുകയായിരുന്നുവെന്ന് ആദിവാസി ഭൂ സംരക്ഷണവേദി. ഒക്ടോബര്‍ 17 ബുധനാഴ്ച കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ ഈ ആരോപണം ഉന്നയിച്ചത്.
ജാനു സര്‍ക്കാരുമായുണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ പഴയ കാര്യങ്ങളില്‍ നിന്നൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും കൃഷിക്ക് അനുയോജ്യമല്ലാത്ത സ്ഥലങ്ങള്‍ ആദിവാസികളില്‍ അടിച്ചേല്പിക്കാനാണ് നീക്കമെന്നും അവര്‍ ആരോപിച്ചു.
സമരം സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പ്
അതേ സമയം സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ആദിവാസി സമരം യുഡിഎഫ് സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്തതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. കോഴിക്കോട്ട് ആദിവാസി ഭൂസംരക്ഷണവേദിയുടെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസികള്‍ക്ക് ഭൂമി നല്‍കിയത് തങ്ങളാണെന്ന് വരുത്താനാണ് സര്‍ക്കാര്‍ സമരം ഇത്രയും നീട്ടിക്കൊണ്ടുപോയത്. യഥാര്‍ത്ഥത്തില്‍ ഭൂമി നല്‍കാനുള്ള തീരുമാനമെടുത്തത് മുന്‍ ഇടതുമുന്നണി സര്‍ക്കാരാണ്. ഇതു മറച്ചുവക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത് - പിണറായി വിജയന്‍ ആരോപിച്ചു.












Click it and Unblock the Notifications