ബസ് നിരക്ക് വര്‍ദ്ധന: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: ബസ് നിരക്ക് വര്‍ദ്ധന സംബന്ധിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 17 ബുധനാഴ്ച പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കേരള കോണ്‍ഗ്രസിലെ (ജോസഫ്) പി.സി. ജോര്‍ജ്ജാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാനാണ് ബസ് നിരക്ക് വര്‍ദ്ധിപ്പിച്ചതെന്ന ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവനയെത്തുടര്‍ന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന് പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
നിരക്ക് വര്‍ദ്ധന നിലവില്‍ വന്ന ശേഷം ഒക്ടോബര്‍ ഒന്നു മുതല്‍ കോര്‍പ്പറേഷന്റെ വരുമാനത്തില്‍ 22 ശതമാനം വര്‍ദ്ധനയുണ്ടായതായി മന്ത്രി പറഞ്ഞു. എന്നാല്‍ ഈ വരുമാനം മുമ്പുണ്ടായ കടം വീട്ടാനാണ് ഉപയോഗിക്കുന്നത്. 450 കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇപ്പോഴും കട്ടപ്പുറത്താണ്. സ്വകാര്യ ബസ്സുകളുടെ നികുതി വര്‍ദ്ധിപ്പിച്ചതിലൂടെ സര്‍ക്കാരിന് അധിക നികുതി വരുമാനമുണ്ടായ കാര്യം മന്ത്രി ചൂണ്ടിക്കാട്ടി.
നിരക്ക് വര്‍ദ്ധനയ്ക്ക് ഒരു ന്യായീകരണവുമില്ലെന്ന് ഇറങ്ങിപ്പോക്കിനു മുമ്പ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. സ്വകാര്യ ബസ്സുടമകളെ സഹായിക്കുകയാണ് നിരക്ക് വര്‍ദ്ധന ചെയ്തത്. സര്‍ക്കാരിനുണ്ടായ അധികവരുമാനത്തേക്കാള് കൂടുതല്‍ അവര്‍ക്കുണ്ടായിട്ടുണ്ട് - അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫും സ്വകാര്യ ബസ്സുടമകളും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എത്തിച്ചേര്‍ന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ദ്ധനയെന്ന് നേരത്തെ പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പി.സി. ജോര്‍ജ് ആരോപിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications