കുരിശിന്റെ വഴിയിലും തൊഴില്‍ സമരം
കൊച്ചി: പള്ളിയിലേക്ക് കൊണ്ടുവന്ന കുരിശ് ഇറക്കുന്നത് സംബന്ധിച്ച തര്‍ക്കം സംഘട്ടനത്തിലെത്തി. ഒക്ടോബര്‍ 16 ചൊവാഴ്ച കാക്കനാട്ടെ സീറോ മലബാര്‍ പള്ളിയുടെ സമീപത്താണ് രണ്ടു വിഭാഗം തൊഴിലാളികള്‍ ഏറ്റുമുട്ടിയത്.
പാലായില്‍ നിന്നു കൊണ്ടു വന്ന ഗ്രാനൈറ്റില്‍ തീര്‍ത്ത വലിയ കുരിശ് ഇറക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് സംഘട്ടനത്തിലെത്തിയത്. കുരിശ് ഇറക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് സിഐടിയു നേതൃത്വത്തിലുള്ള ഒരു സംഘം തൊഴിലാളികള്‍ തമിഴ് തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ പീലിപ്പോസ് (50), പങ്കജാക്ഷന്‍ (40) എന്നിവരെ അടുത്തുള്ള സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃക്കാക്കര പൊലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications