പൊലീസിനെ നവീകരിക്കാന്‍ 20 കോടി
തിരുവനന്തപുരം: പൊലീസ് സേനയെ നവീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഈ ആവശ്യത്തിനായി 26.32 കോടി കേന്ദ്രം അനുവദിച്ചിരുന്നെങ്കിലും 1.41 കോടി മാത്രമാണ് പൊലീസ് സേനയുടെ നവീകരണത്തിനായി ചെലവഴിച്ചത്. ബാക്കിയുള്ള തുക മറ്റ ്ആവശ്യങ്ങള്‍ക്കാണ് വിനിയോഗിച്ചത്. ആന്റണി പറഞ്ഞു. പൊലീസിന് ഗ്രാന്റ് അനുവദിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ച അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു ആന്റണി.
ഭരണഘടനയ്ക്ക് അതീതമായ അധികാരം ഉപയോഗിക്കുന്നതിന് പൊലീസിനെ ഒരു തരത്തിലും അനുവദിക്കില്ലെന്ന് ആന്റണി പറഞ്ഞു. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകള്‍ പ്രത്യേകശ്രദ്ധയോടെ കൈകാര്യം ചെയ്യും.












Click it and Unblock the Notifications