Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമന നിരോധനമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള നിയമനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി നിയമസഭയെ അറിയിച്ചു. ഒക്ടോബര്‍ 17 ബുധനാഴ്ച നിയമസഭയില്‍ എം.വി. ജയരാജന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍, എയ്ഡഡ് സ്കൂള്‍, കോളേജുകള്‍, മറ്റു ഗവണ്മെന്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്ന് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. എന്നാല്‍ വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഒരു നിരോധനവുമില്ല. പിഎസ്സി റാങ്ക് ലിസ്റ് വഴി ഒഴിവുകള്‍ നികത്താന്‍ ബന്ധപ്പെട്ട വകുപ്പധ്യക്ഷന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് - മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ നിയമനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബോര്‍ഡില്‍ നടന്ന നിയമനങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണിത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരുന്നു. റിപ്പോര്‍ട്ടു ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളും.

പെന്‍ഷന്‍ പ്രായം ഇപ്പോഴത്തെ 55ല്‍ നിന്ന് ഉയര്‍ത്താന്‍ സര്‍ക്കാരിനുദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് യുഡിഎഫിന്റെ അജണ്ടയിലുള്ള കാര്യമല്ല എന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ. ബാലകൃഷ്ണപ്പിള്ള ചൊവാഴ്ച നിയമസഭയില്‍ പറഞ്ഞിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു മാസങ്ങളില്‍ പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചില്ലെന്നും നിയമനിരോധനം കാരണം സംസ്ഥാനത്തെ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണെന്നും നേരത്തെ ശ്രദ്ധ ക്ഷണിച്ചു കൊണ്ട് എം.വി. ജയരാജന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+