Get Updates
Get notified of breaking news, exclusive insights, and must-see stories!

റബര്‍: കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി

തിരുവനന്തപുരം: റബറിനെ കാര്‍ഷികോത്പന്നമായി പ്രഖ്യാപിക്കാതെ റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാവില്ലെന്ന് സംസ്ഥാന കൃഷി മന്ത്രി കെആര്‍.ഗൗരിയമ്മ നിയമസഭയില്‍ പറഞ്ഞു.

റബറിനെ വ്യാവസായികോത്പന്നം എന്ന നിലയില്‍ നിന്ന് മാറ്റി കാര്‍ഷികോത്പന്നമായി പ്രഖ്യാപിക്കാന്‍ ലോക വ്യാപാര സംഘടനയില്‍ സമ്മര്‍ദം ചെലുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗൗരിയമ്മ പറഞ്ഞു. റബറിനെ വ്യാവസായികോത്പന്നമായി കണക്കാക്കുന്നതുകൊണ്ട് റബര്‍ കര്‍ഷകര്‍ക്ക് പല ഗുണങ്ങളും കിട്ടാതെ പോവുകയാണ്.

കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കുന്നതിനായി നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ കൊണ്ടുവരുമെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ഗൗരിയമ്മ പറഞ്ഞു. അതേ സമയം കര്‍ഷകരുടെ വായ്പാകുടിശിക പൂര്‍ണമായും എഴുതിതള്ളാനാവില്ലെന്നും ഗൗരിയമ്മ വ്യക്തമാക്കി. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ അത്തരമൊരു തീരുമാനം സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാതെ തീരുമാനമെടുക്കാനാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+