സൂപ്പിക്കെതിരായ പരാതി ലോകായുക്ത തള്ളി
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിക്കെതിരെ പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ നല്‍കിയ പരാതി ലോകായുക്ത തള്ളി.
മുന്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ അല്‍ഫോണ്‍സ് കണ്ണന്താനം സൂപ്പിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ജോമോന്‍ പരാതി നല്‍കിയിരുന്നത്.
ജോമോന്റെ പരാതി അടിസ്ഥാനമില്ലാത്തതും നിയമസാധുത ഇല്ലെന്നും ലോകായുക്ത പി.സി. ബാലകൃഷ്ണനും ഉപലോകായുക്ത ഭാസ്കരന്‍ നമ്പ്യാരും വിധിയില്‍ പറഞ്ഞു.
പരസ്യ പ്രസ്താവനകള്‍ നടത്തിയ ജോമോനെതിരെ രൂക്ഷമായ വിമര്‍ശനവും ലോകായുക്തയില്‍ നിന്നുണ്ടായി.












Click it and Unblock the Notifications