ആദിവാസികളുടേത് നവോത്ഥാനജയം: ജാനു
തിരുവനന്തപുരം: ആദിവാസികള്‍ നേടിയത് ഒരു രാഷ്ട്രീയ നവോത്ഥാനത്തിന്റെ വിജയമാണെന്ന് ആദിവാസി നേതാവ് സി. കെ. ജാനു പറഞ്ഞു. ഒക്ടോബര്‍ 17 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാനു.
സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെങ്കില്‍ സമരം തുടരും. വാഗ്ദാനം നല്‍കിയതു പോലെ ഭൂമി അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ വിതരണത്തിന് കണ്ടിട്ടുള്ള സ്ഥലങ്ങളില്‍ കുടില്‍ കെട്ടി സമരം നടത്തും.
തുടര്‍നീക്കങ്ങളെ കുറിച്ച് ആദിവാസി ഗോത്രസഭ തീരുമാനിക്കും. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടണമെന്ന ആവശ്യം ഉപേക്ഷിക്കില്ലെന്ന് ജാനു വ്യക്തമാക്കി.
ബുധനാഴ്ച വൈകുന്നേരം സമരം വിജയിച്ചതിന്റെ സന്തോഷസൂചകമായി സെക്രട്ടറിയേറ്റിന് മുന്നില്‍ ആദിവാസികള്‍ സദ്യയൊരുക്കി.












Click it and Unblock the Notifications