കാബൂളില്‍ ബുധനാഴ്ച പുലര്‍ച്ചെയും ആക്രമണം
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഒക്ടോബര്‍ 17 ബുധനാഴ്ച പുലര്‍ച്ചെ അമേരിക്ക വ്യോമാക്രമണം നടത്തി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് ആക്രമണം നടന്നത്. കാബൂളിനു ചുറ്റുമുള്ള പര്‍വതങ്ങളും തലസ്ഥാനത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളുമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം.
അതിനിടെ ചൊവാഴ്ച നടത്തിയ ആക്രമണത്തില്‍ രണ്ട് ബോംബുകള്‍ ജീവകാരുണ്യ സംഘടനയായ അന്താരാഷ്ട്ര റെഡ്ക്രോസ് സൊസൈറ്റിയുടെ സംഭരണ ശാലയ്ക്കു മുകളില്‍ വീണു. ആകാശത്ത് നിന്നു പോലും കാണാന്‍ കഴിയുമായിരുന്ന കെട്ടിടത്തിനു മുകളില്‍ ലക്ഷ്യം തെറ്റിയാണ് ബോംബ് വീണത്. ഒട്ടേറെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കണക്കാക്കുന്നു.
സംഭവത്തെക്കുറിച്ച് ഇതുവരെ വിശ്വസിക്കത്തക്ക തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് അറി ഫ്ലെച്ചര്‍ പറഞ്ഞത്. എന്നാല്‍ റെഡ്ക്രോസിന്റെ ആസ്ഥാനമായ ജനീവയില്‍ നിന്ന് ഔപചാരികമായ പരാതി അമേരിക്കക്ക് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications