എസി-130 വിമാനം കാബൂളില്‍ ബോംബിട്ടു
കാബൂള്‍: എസി-130 വിമാനം ഉപയോഗിച്ച് ഒക്ടോബര്‍ 17 ബുധനാഴ്ചയും യുഎസ് കാബൂളിന് നേരെ ആക്രമണം നടത്തി. വടക്കന്‍ കാബൂളിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് വന്‍സ്ഫോടനമുണ്ടായി.
കാബൂളിന് മുകളില്‍ പതുക്കെ പറന്ന വിമാനത്തില്‍ നിന്ന് ബോംബ് വര്‍ഷിക്കുന്നതു പോലെ കണ്ടുവെന്ന് ദൃക്സാക്ഷിയായ ഒരു എഎഫ്പി ജീവനക്കാരന്‍ പറഞ്ഞു.
തിങ്കളാഴ്ച രണ്ട് എസി-130 വിമാനങ്ങള്‍ ഉപയോഗിച്ച് ഖാണ്ഡഹാറിന് നേരെ യുഎസ് ആക്രമണം നടത്തിയിരുന്നു. അമേരിക്കന്‍ വ്യോമസേനയുടെ ഏറ്റവും പ്രഹരശേഷിയുള്ള വിമാനമാണ് ഇത്.












Click it and Unblock the Notifications