ഇസ്രയേല്‍ മന്ത്രിയെ വെടിവെച്ചുകൊന്നു
ജറുസേലം: ഇസ്രയേല്‍ വിനോദസഞ്ചാരമന്ത്രി റെഷ്വാം സീവിയെ ഒക്ടോബര്‍ 17 ബുധനാഴ്ച പലസ്തീന്‍ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. പിഎല്‍ഒയിലെ തീവ്രവാദി വിഭാഗമായ പോപ്പുലര്‍ ഫ്രന്റ് ഫോര്‍ ദ ലിബറേഷന്‍ ഒഫ് പലസ്തീന്‍ കൊലപാതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ജസുസേലത്തിലെ ഒരു ഹോട്ടലിലെ എട്ടാം നിലയില്‍ സീവിയുടെ മുറിയുടെ വാതിലിനു മുന്നില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഒളിഞ്ഞിരുന്ന് വെടിവെച്ച തീവ്രവാദികളുടെ ആക്രമണത്തില്‍ സീവിയുടെ തലയ്ക്കും കഴുത്തിനും മാരകമായി മുറിവേറ്റു. വെടിയേറ്റതിന് മൂന്ന് മണിക്കൂറിന് ശേഷം ഉച്ചയ്ക്ക്് 1.30ഓടെയാണ് സീവി മരിച്ചത്.
ആഗസ്ത് 27ന് തങ്ങളുടെ നേതാവായ മുസ്തഫ സിബ്രിയെ റോക്കറ്റ് ആക്രമണത്തില്‍ വധിച്ചതിന്റെ പ്രതികാരമായിട്ടാണ് മന്ത്രിയെ കൊലപ്പെടുത്തിയതെന്ന് പോപ്പുലര്‍ ഫ്രന്റ് ഫോര്‍ ദ ലിബറേഷന്‍ ഒഫ് പലസ്തീന്‍ വ്യക്തമാക്കി. ഇസ്രയേലില്‍ നടക്കുന്ന ബോംബ് ആക്രമണങ്ങളില്‍ സിബ്രി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ സിബ്രിയെ കൊലപ്പെടുത്തിയത്.
പലസ്തീനികളുടെ രക്തം വിലയില്ലാത്തെതാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അറിയേണ്ടതുണ്ടെന്ന് പിഎഫ്എല്‍പി വാര്‍ത്താ ഏജന്‍സികള്‍ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു. പലസ്തീനികളെ അപയാപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ സുരക്ഷിതരാണെന്ന് കരുതേണ്ടതില്ലെന്നും സന്ദേശത്തില്‍ പറഞ്ഞു.












Click it and Unblock the Notifications