Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒസാമയെ കൈമാറാന്‍ താലിബാന്‍ തയ്യാര്‍: റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനെ അമേരിക്കയല്ലാത്ത മറ്റൊരു രാജ്യത്തേക്ക് കൈമാറാന്‍ താലിബാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 15 തിങ്കളാഴ്ച പാകിസ്ഥാന്‍ സന്ദര്‍ശിച്ച താലിബാന്‍ വിദേശകാര്യ മന്ത്രി മുല്ല വക്കീല്‍ അഹ്മദ് മുത്തവക്കീലാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്ന് ദി ഗാര്‍ഡിയന്‍ ദിനപ്പത്രം മുതിര്‍ന്ന പാകിസ്ഥാന്‍ സൈനികോദ്യോഗസ്ഥരെ ഉദ്ധരിച്ച് ബുധനാഴ്ച റിപ്പോര്‍ട്ടു ചെയ്തു.

10 ദിവസമായി തുടരുന്ന അമേരിക്കന്‍ ആക്രമണം അവസാനിപ്പിക്കാന്‍ മുത്തവക്കീല്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നുവത്രെ ഈ നിര്‍ദ്ദേശം. തെളിവ് ആവശ്യപ്പെടാതെ ഒസാമയെ വിട്ടുകൊടുക്കാന്‍ താലിബാന്‍ തയ്യാറാകുന്നത് ഇതാദ്യമാണ്.

എന്നാല്‍ മുത്തവക്കീലിന്റെ നിര്‍ദ്ദേശം അമേരിക്കന്‍ അധികൃതര്‍ നിരാകരിച്ചുവെന്നും പത്രം റിപ്പോര്‍ട്ടു ചെയ്തു. പകരം താലിബാന്‍ നേതൃത്വത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണത്രെ അമേരിക്കയുടെ ലക്ഷ്യം. താലിബാന്‍ നേതൃത്വത്തില്‍ പൊതുവെ മിതവാദിയായി വിശേഷിപ്പിക്കപ്പെടുന്ന മുത്തവക്കീലിനോട് താലിബാന്‍ ഭരണകൂടത്തിലെ കൂടുതല്‍ മിതവാദികളെ ഒരുമിപ്പിക്കാനായിരുന്നു അമേരിക്കയുടെ നിര്‍ദ്ദേശം.

തിങ്കളാഴ്ച ഇസ്ലാമാബാദിലെത്തിയ മുത്തവക്കീല്‍ മുതിര്‍ന്ന സിഐഎ, ഐഎസ്ഐ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. മുത്തവക്കീല്‍ ഇസ്ലാമാബാദിലെത്തിയ ശേഷമാണ് അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ പാകിസ്ഥാനിലെത്തിയതെന്നതിനും നിരീക്ഷകര്‍ ഏറെ പ്രാധാന്യം നല്കുന്നു.

പവലുമൊത്ത് സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയ പാകിസ്ഥാന്‍ പ്രസിഡണ്ട് മുഷാറഫ് അഫ്ഗാനിസ്ഥാനിലെ ഭാവി സര്‍ക്കാരില്‍ താലിബാന്‍ പക്ഷത്തെ മിതവാദികള്‍ക്കും കാര്യമായ പങ്കുണ്ടാകുമെന്ന് പറഞ്ഞത് മുത്തവക്കീലിന്റെ സന്ദര്‍ശനത്തിന്റെ ഫലമായാണെന്നും കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+