സില്‍ക്ക് എയര്‍ വിമാനങ്ങള്‍ കൊച്ചിയില്‍ നിന്ന്
കൊച്ചി: സിംഗപ്പൂരിലെ സില്‍ക്ക് എയര്‍ വിമാനക്കമ്പനി കൊച്ചിയില്‍ നിന്നും സിംഗപ്പൂരിലേക്ക് നേരിട്ട് വിമാനസര്‍വീസ് തുടങ്ങുന്നു. ഒക്ടോബര്‍ 28 മുതല്‍ ഈ വിമാനസര്‍വീസ് തുടങ്ങുമെന്നും കമ്പനി അറിയിച്ചു.
ഇതോടെ സില്‍ക്ക് എയറിന്റെ ഇന്ത്യയില്‍ തന്നെയുള്ള രണ്ടാമത്തെ പ്രവര്‍ത്തനകേന്ദ്രമായി കൊച്ചിമാറും. ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്നു മാത്രമാണ് ഇന്ത്യയില്‍ സില്‍ക്ക് എയറിന്റെ വിമാനസര്‍വീസുള്ളത്. ആഴ്ചയില്‍ മൂന്നു തവണയാണ് തിരുവനന്തപുരത്ത് നിന്നും സില്‍ക്ക്എയര്‍ വിമാനസര്‍വീസ് നടത്തുന്നത്-ചൊവാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും.
കൊച്ചിയിലേക്ക് സിംഗപ്പൂരില്‍ നിന്നും എല്ലാ ബുധനാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് സില്‍ക്ക് എയര്‍ സര്‍വീസ് നടത്തുക. സില്‍ക്ക് എയര്‍ എയറിന്ത്യയുടെ സഹായത്തോടെയാണ് ഈ വിമാനസര്‍വീസ് ആരംഭിക്കുന്നത്.












Click it and Unblock the Notifications