വെളുത്ത പൊടി ഭീതി പരത്തുന്നു
തിരുവനന്തപുരം: അമേരിക്കയില്‍ നിരവധിപേരെ രോഗബാധിതരാക്കിക്കഴിഞ്ഞ ആന്ത്രാക്സിനെക്കുറിച്ച് കേരളത്തിലും ഭീതി പടരുന്നു. തപാല്‍ കവറുകളില്‍ വെളുത്തപൊടി പുരണ്ടിരിക്കുന്നതായ പരാതി സംസ്ഥാനത്തെ പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.
വെളുത്ത പൊടിയുണ്ടെന്ന് കണ്ടാല്‍ ആളുകള്‍ തപാലില്‍ വരുന്ന കവര്‍ തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിവിശേഷമാണ്. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയില്‍ എത്തിയ ഒരു കവറില്‍ കണ്ട വെളുത്തപൊടി ഏറെ പരിഭ്രാന്തി പരത്തി. മലേഷ്യയില്‍ നിന്നെത്തിയ കവറിലാണ് വെളുത്തപൊടി പുരണ്ടതായി കണ്ടത്. കവറിന്റെ മേല്‍വിലാസക്കാരനായ ഗോവിന്ദസ്വാമി വെളുത്തപൊടി കണ്ടതിനെ തുടര്‍ന്ന് ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. ജില്ലാമെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കവര്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ നിന്നും ആന്ത്രാക്സ് രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആലപ്പുഴയിലെ കായംകുളത്തുള്ള ഒരു ലാബ് ഉടമയ്ക്ക് വെളുത്തപൊടിയടങ്ങിയ പ്ലാസ്റിക് കവര്‍ കഴിഞ്ഞ ദിവസം തപാല്‍ വഴി എത്തിയിരുന്നു. സംശയം തോന്നിയ അദ്ദേഹം കവര്‍ പൊലീസിനെ ഏല്പിക്കുകയായിരുന്നു.












Click it and Unblock the Notifications