Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷം ഏറ്റുമുട്ടുന്നു: ഹസന്‍

തിരുവനന്തപുരം: സര്‍ക്കാരുമായി ഏറ്റുമുട്ടലിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നതിന് തെളിവാണ് വ്യാഴാഴ്ച നിയമസഭയില്‍ അരങ്ങേറിയ സംഭവങ്ങളെന്ന് പാര്‍ലമെന്ററികാര്യമന്ത്രി എം.എം. ഹസന്‍ പറഞ്ഞു. ഒക്ടോബര്‍ 18 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തിന്റെ നടപടി സഭാ ചട്ടങ്ങളുടെയും ജനാധിപത്യമര്യാദകളുടെയും ലംഘനമാണ്. സഭയുടെ നടുത്തളത്തിലിറങ്ങാനുള്ള തീരുമാനം പ്രതിപക്ഷനേതാവിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെയാണ്. ഗണേഷ് കുമാറിനെ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് സ്പീക്കര്‍ വിളിച്ചുകൂട്ടിയ കക്ഷിനേതാക്കളുടെ യോഗത്തില്‍ പ്രതിപക്ഷനേതാക്കള്‍ അംഗീകരിച്ചതാണ്.

എന്നാല്‍ സഭാനടപടികളുടെ ടേപ്പ് കണ്ട ടി.എം. ജേക്കബ് ഗണേഷ്കുമാറിനെ ആക്രമിക്കുന്നതായി കാണുന്നില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ടേപ്പ് ഒരു രേഖയായി സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടതെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+