വ്യവസായ,ഐടി നയങ്ങള്‍ ഉടന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ നയവും ഐടി നയവും നടപ്പ് നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വ്യവസായ-വിവരസാങ്കേതികവിദ്യാ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ അറിയിച്ചു.
തൊഴിലാളികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യവസായികളുടെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിനു ശേഷമായിരിക്കും നയരൂപീകരണം നടത്തുന്നതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാനത്ത് വിവര സാങ്കേതികവിദ്യാ മേഖലയിലെ വികസനത്തിന് മാര്‍ഗരേഖ നല്‍കുന്നതിനായി അന്തര്‍ദേശീയതലത്തിലെ വിദഗ്ധരടങ്ങിയ ഒരു സമിതി രൂപീകരിക്കും. ഐടി, ബയോടെക്നോളജി മേഖലകളില്‍ നിന്നുള്ള അന്തര്‍ദേശീയ വിദഗ്ധരടങ്ങിയ സംസ്ഥാന ഉപദേശക സമിതി രൂപീകരിക്കുന്നതിന് ധനകാര്യ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. വിവരസാങ്കേതികവിദ്യാ മേഖലയെ പോഷിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇ-ഗവേണന്‍സ് ആരംഭിക്കും.
സംസ്ഥാനത്ത് സ്വകാര്യപങ്കാളിത്തത്തോടെ രണ്ട് ടെക്നോപാര്‍ക്കുകള്‍ തുടങ്ങുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. എല്ലൂര്‍-നെടുമ്പാശേരി പാര്‍ക്കില്‍ ഒരു വ്യവസായ പാര്‍ക്ക് തുടങ്ങുന്നതും പരിഗണിച്ചുവരികയാണ്.
മതിയായ നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ മുന്നോട്ടുവരികയാണെങ്കില്‍ ടെക്നോളജി പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ടെക്നോളജി-വ്യവസായ പാര്‍ക്കുകള്‍ തുടങ്ങുന്നതിന് സ്വകാര്യപങ്കാളിത്തം കൂടിയേതീരൂ.
ആഗോളസാഹചര്യം തിരുവനന്തപുരം ടെക്നോപാര്‍ക്കിനെയും നേരിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications