9120 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു: മന്ത്രി
തിരുവനന്തപുരം: ഫാക്ടറികള്‍ അടച്ചുപൂട്ടിയതുമൂലം 9120 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി സംസ്ഥാന തൊഴില്‍മന്ത്രി ബാബു ദിവാകരന്‍ നിയമസഭയില്‍ അറിയിച്ചു.
ഒക്ടോബര്‍ 18 വ്യാഴാഴ്ച ടി. കെ. ദേവകുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബാബു ദിവാകരന്‍. പ്രതിസന്ധി തുടരുന്ന തോട്ടം മേഖലയില്‍ മാത്രം 2595 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications