മന്ത്രിയെ കൈയേറ്റം ചെയ്തു
തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കൈയേറ്റം ചെയ്തതിനെത്തുടര്‍ന്ന് മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ നടപ്പു സമ്മേളനം കഴിയുന്നതുവരെ സ്പീക്കര്‍ വക്കം പുരുഷോത്തമന് സസ്പെന്‍ഡ് ചെയ്തു. എം.വി. ജയരാജന്, പി.എസ്. സുപാല്‍, രാജു എബ്രഹാം എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മന്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.
എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സ്പീക്കറുടെ നടപടി ഏകാധിപത്യപരമാണെന്നും സസ്പെന്ഷന് നീക്കണമെന്നും വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 18 വ്യാഴാഴ്ച രാവിലെ സമ്മളിച്ച സഭ ഭരണ-പ്രതിപക്ഷാംഗങ്ങളുടെ ബഹളം മൂലം 9.45ന് നിര്‍ത്തിവച്ചു. അടിയന്തിരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ ഒരു ശ്രദ്ധക്ഷണിക്കലിന് മറുപടി പറയാന്‍ എഴുന്നേറ്റ മന്ത്രിയെ കൈയേറ്റം ചെയ്തു എന്നാണാരോപണം.
മൈത്രി ഭവനനിര്‍മ്മാണ പദ്ധതി വഴിയുള്ള സഹായം നിര്‍ത്തിവച്ചിരിക്കുകയാണെന്നും തകര്‍ന്ന വീടുകള്‍ക്ക് വായ്പ ലഭിക്കാത്തതുമൂലം അറ്റകുറ്റപ്പണികള്‍ മുടങ്ങിക്കിടക്കുകയാണെന്നും ചൂണ്ടിക്കാട്ടി സിപിഎമ്മിലെ ഡോ. തോമസ് ഐസക്കാണ് അടിയന്തിരപ്രമേയത്തിന് അനുമതി ചോദിച്ചത്. ഇത് അടിയന്തിരപ്രമേയത്തിന് വിഷയമല്ലെന്ന് പറഞ്ഞ് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു.
തോമസ് ഐസക്ക്, കോടിയേരി ബാലകൃഷ്ണന്, പി.ജയരാജന്, എം.വി. ജയരാജന്, പി.എസ്. സുപാല്‍, എം.വിജയരാഘവന്, കെ.പി. രാജേന്ദ്രന് എന്നിവര്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി. അപ്പോഴാണ് തിരുവനന്തപുരം ജില്ലയിലെ യാത്രാക്ലേശം പരിഹരിക്കുന്നത് സംബന്ധിച്ച എന്‍. ശക്തന് നാടാരുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയാന്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ എഴുന്നേറ്റത്. തുടര്‍ന്ന് ചില പ്രതിപക്ഷാംഗങ്ങള്‍ മന്ത്രിയുടെ ഷര്‍ട്ട് പിടിച്ച് വലിക്കുകയും ബട്ടണ്‍ പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് സ്പീക്കര്‍ സഭ 11 മണിവരെ നിര്‍ത്തിവക്കുകയായിരുന്നു.
തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് എം.വി. ജയരാജന്, പി.എസ്. സുപാല്‍, രാജു എബ്രഹാം എന്നിവര്‍ക്കെതിരെ മന്ത്രി ഗണേഷ് കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് നടപ്പുസമ്മേളനം കഴിയുന്നതുവരെ ഇവരെ സസ്പെന്‍ഡ് ചെയ്തത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications