സഭയിലെ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന
തിരുവനന്തപുരം: സ്പീക്കര്‍ വക്കം പുരുഷോത്തമനും മുഖ്യമന്ത്രി എ. കെ. ആന്റണിയും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് നിയമസഭയില്‍ ഒക്ടോബര്‍ 18 വ്യാഴാഴ്ചയുണ്ടായ സംഭവങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാന്ദന് പറഞ്ഞു.
പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്റ് ചെയ്തത് തീര്‍ത്തും ഏകപക്ഷീയമായ തീരുമാനമാണ്. നടപടി സ്വീകരിക്കുന്നതിന് മുമ്പ് ആരോപണവിധേയരായ അംഗങ്ങള്‍ക്ക് പറയാനുള്ളതെന്താണെന്ന് സ്പീക്കര്‍ കേള്‍ക്കേണ്ടതായിരുന്നുവെന്ന് അച്യുതാനന്ദന് പറഞ്ഞു. നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ക്കു ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗണേഷ്കുമാറിനെ കൈയേറ്റം ചെയ്തുവെന്ന് ആരോപിക്കുന്ന സംഭവത്തിന്റെ വീഡിയോ റെക്കോഡിംഗ് കണ്ടതിനു ശേഷമേ നടപടി സ്വീകരിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. സഭയില്‍ ബഹളം നടക്കുന്ന വേളയില്‍ സിപിഐ നിയമസഭാകക്ഷി നേതാവ് കെ. പി. രാജേന്ദ്രനെയും മുന്‍ മന്ത്രി കെ. രാധാകൃഷ്ണനെയും ഭരണപക്ഷാംഗങ്ങള്‍ കൈയേറ്റം ചെയ്തതായും അച്യുതാനന്ദന് ആരോപിച്ചു.
അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കുകയാണെങ്കില്‍ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം കൊടുക്കുക സഭയിലെ പതിവാണ്. എന്നാല്‍ സ്പീക്കര്‍ തീര്‍ത്തും ഏകാധിപത്യപരമായി ഈ ചട്ടം ലംഘിക്കുകയാണ് ചെയ്തത്. മാത്രവുമല്ല 2.5 ലക്ഷം ജനങ്ങളുടെ പാര്‍പ്പിട പ്രശ്നത്തിന് സ്പീക്കര്‍ പ്രാധാന്യം കൊടുക്കുന്നില്ല എന്നതുകൊണ്ടാണ് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതെന്നും അച്യുതാനന്ദന് കുറ്റപ്പെടുത്തി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications