ആന്ത്രാക്സ്: യുഎസ് കോണ്‍ഗ്രസ് അടച്ചു
വാഷിംഗ്ടണ്‍: അമേരിക്കയെ ഭീതിയിലാഴ്ത്തിയ ആന്ത്രാക്സ് ഭീതിമൂലം അമേരിക്കന്‍ സെനറ്റ് ഓഫീസ് അടച്ചു. ഒക്ടോബര്‍ 17 ബുധനാഴ്ച യുഎസ് സെനറ്റിലെ 31 ജീവനക്കാര്‍ക്ക് ആന്ത്രാക്സ് ബാധയേറ്റതിനെത്തുടര്‍ന്നാണിത്.
സെനറ്റിലാണ് ആന്ത്രാക്സ് രോഗാണു കണ്ടതെങ്കിലും സെനറ്റും കോണ്‍ഗ്രസും ഉള്‍ക്കൊളളുന്ന കാപ്പിറ്റോള്‍ ഹില്ലില്‍ മുഴുവന്‍ സമയപരിശോധന നടക്കുന്നു. ന്യൂയോര്‍ക്ക് ഗവര്‍ണറുടെ വീട്ടിലും ആന്ത്രാക്സ് രോഗാണു കണ്ടെത്തിയിട്ടുണ്ട്. ആന്ത്രാക്സ് ബാക്ടീരിയ വന്നതെവിടെനിന്നാണെന്ന് കണ്ട് പിടിക്കാന്‍ ശ്രമം തുടങ്ങിയിരിക്കുകയാണ്.
ഇതോടെ അമേരിക്കയില്‍ ആന്ത്രാക്സ് ബാധയേറ്റവരുടെ എണ്ണം 44 ആയി. ഫ്ലോറിഡ, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലാണ് അണുബാധയുള്ളത്.












Click it and Unblock the Notifications