ജോര്‍ജ് ബുഷ് ചൈനയിലെത്തി
ഷാങ്ഹായി: ഏഷ്യാ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ചൈനയിലെത്തി.
ബുഷ് അധികാരത്തിലേറിയതിന് ശേഷം ആദ്യമായാണ് ചൈന സന്ദര്‍ശിക്കുന്നത്. സപ്തംബര്‍ 11ന് യുഎസില്‍ നടന്ന തീവ്രവാദി ആക്രമണത്തിനു ശേഷം ബുഷ് ഒരു വിദേശരാജ്യം സന്ദര്‍ശിക്കുന്നതും ആദ്യമായാണ്.
ഷാങ്ഹായിലെ പുഡോംഗ് അന്തര്‍ദേശീയ വിമാനത്താവളത്തിലാണ് ബുഷ് ഒക്ടോബര്‍ 18 വ്യാഴാഴ്ച വിമാനമിറങ്ങിയത്.
ഇതിനിടെ 12-ാം ദിവസവും അഫ്ഗാനിസ്ഥാനാതിരെ യുഎസ് സഖ്യം വ്യോമാക്രണം തുടരുകയാണ്. കണ്ഡഹാറിലും ജലാലബാദിലും വ്യാഴാഴ്ചയും വ്യോമാക്രമണം നടന്നു. അതേ സമയം ഭക്ഷ്യക്ഷാമം നേരിടുന്ന അഫ്ഗാനിസ്ഥാനില്‍ ഭക്ഷണമെത്തിക്കാനുള്ള സാവകാശത്തിന് വേണ്ടി തല്ക്കാലം ആക്രമണം നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശം അമേരിക്ക തള്ളുകയായിരുന്നു. തീവ്രവാദത്തെ ആക്രമിക്കുന്നുവെന്നതിന്റെ മറവില്‍ അമേരിക്ക അവരുടെ തീവ്രവാദം അഫ്ഗാനിസ്ഥാനു മേല്‍ അടിച്ചേല്പിക്കുകയാണെന്ന് താലിബാന്‍ നേതാക്കള്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ 12 പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകകയും ചെയ്തെന്ന് യുഎസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. അതേ സമയം തങ്ങളുടെ നേതാക്കളെല്ലാം സുരക്ഷിതരാണെന്ന് താലിബാന്‍ അറിയിച്ചു.
ഇതുവരെ ആക്രമണത്തില്‍ 400 പേര്‍ മരിച്ചതായി പാകിസ്ഥാനിലെ താലിബാന്‍ അംബാസിഡര്‍ അറിയിച്ചു.












Click it and Unblock the Notifications