യുഎസ് എംബസി തകര്‍ത്തവര്‍ക്ക് ജീവപര്യന്തം
ന്യൂയോര്‍ക്ക്: 1998ല്‍ കെനിയയിലെയും ടാന്‍സാനിയയിലെയും യുഎസ് എംബസികള്‍ ബോംബുവച്ചു തകര്‍ത്ത കേസില്‍ പ്രതികളായ ഒസാമ ബിന്‍ ലാദന് അനുയായികളെ ജീവപര്യന്തം തടവിന് വിധിച്ചു. അമേരിക്കന്‍ കോടതിയാണ് ഒക്ടോബര്‍ 18 വ്യാഴാഴ്ച ഈ വിധി പുറപ്പെടുവിച്ചത്.
കെനിയയിലെയും ടാന്‍സാനിയയിലെയും യുഎസ് എംബസികള്‍ ബോംബുവച്ചു തകര്‍ത്ത കേസില്‍ നാലുപേരില്‍ രണ്ടു പേരെയാണ് അറസ്റുചെയ്തിരുന്നത്. യുഎസ് സര്‍ക്കാരിന് വിട്ടുകിട്ടിയ ഇവര്‍ കുറെ നാളുകളായി അമേരിക്കയില്‍ തടവിലായിരുന്നു. ഇപ്പോള്‍ തീവ്രവാദത്തിനെതിരായ നടപടികള്‍ യുഎസ് ശക്തിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ രണ്ടു പേര്‍ക്കും പരോള്‍ പോലുമില്ലാത്ത ജീവപര്യന്തം തടവ് വിധിച്ചത്.
ടാന്‍സാനിയയിലെ യുഎസ് എംബസി തകര്‍ത്ത കേസില്‍ പിടിയിലായ ഖാല്ഫന് ഖാമിസ് മുഹമ്മദും കെനിയയിലെ യുഎസ് എംബസി തകര്‍ത്ത കേസില്‍ പിടിയിലായ മുഹമ്മദ് അല്‍-ഒവാലിയുമാണ് ജീവപര്യന്തത്തടവിന് വിധിക്കപ്പെട്ടത്.
-
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും?












Click it and Unblock the Notifications