കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് എംബസി തകര്‍ത്തവര്‍ക്ക് ജീവപര്യന്തം

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: 1998ല്‍ കെനിയയിലെയും ടാന്‍സാനിയയിലെയും യുഎസ് എംബസികള്‍ ബോംബുവച്ചു തകര്‍ത്ത കേസില്‍ പ്രതികളായ ഒസാമ ബിന്‍ ലാദന്‍ അനുയായികളെ ജീവപര്യന്തം തടവിന് വിധിച്ചു. അമേരിക്കന്‍ കോടതിയാണ് ഒക്ടോബര്‍ 18 വ്യാഴാഴ്ച ഈ വിധി പുറപ്പെടുവിച്ചത്.

കെനിയയിലെയും ടാന്‍സാനിയയിലെയും യുഎസ് എംബസികള്‍ ബോംബുവച്ചു തകര്‍ത്ത കേസില്‍ നാലുപേരില്‍ രണ്ടു പേരെയാണ് അറസ്റുചെയ്തിരുന്നത്. യുഎസ് സര്‍ക്കാരിന് വിട്ടുകിട്ടിയ ഇവര്‍ കുറെ നാളുകളായി അമേരിക്കയില്‍ തടവിലായിരുന്നു. ഇപ്പോള്‍ തീവ്രവാദത്തിനെതിരായ നടപടികള്‍ യുഎസ് ശക്തിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ രണ്ടു പേര്‍ക്കും പരോള്‍ പോലുമില്ലാത്ത ജീവപര്യന്തം തടവ് വിധിച്ചത്.

ടാന്‍സാനിയയിലെ യുഎസ് എംബസി തകര്‍ത്ത കേസില്‍ പിടിയിലായ ഖാല്‍ഫന്‍ ഖാമിസ് മുഹമ്മദും കെനിയയിലെ യുഎസ് എംബസി തകര്‍ത്ത കേസില്‍ പിടിയിലായ മുഹമ്മദ് അല്‍-ഒവാലിയുമാണ് ജീവപര്യന്തത്തടവിന് വിധിക്കപ്പെട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X