കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒസാമയെ കൈമാറല്‍: ചര്‍ച്ച നടക്കുന്നുവെന്ന്

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: ഒസാമ ബിന്‍ ലാദനെ കൈമാറുന്നത് സംബന്ധിച്ച് അമേരിക്കയും താലിബാന്റെ ഒരു വിഭാഗവും തമ്മില്‍ ചര്‍ച്ച നടക്കുന്നതായി ഒരു നയതന്ത്രവിദഗ്ധന്‍ അവകാശപ്പെട്ടു. താലിബാനിലെ മിതവാദികളായ ഒരു വിഭാഗമാണ് ഒസാമയെ മറ്റേതെങ്കിലും ഒരു രാജ്യത്തിന് കൈമാറുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

പാകിസ്ഥാന്റെ സഹായത്തോടെയാണ് യുഎസ് ഈ താലിബാന്‍ മിതവാദിവിഭാഗവുമായി ചര്‍ച്ച നടത്തുന്നത്. താലിബാന്റെ ഔദ്യോഗിക നേതൃത്വവുമായി ഒസാമയുടെ കാര്യത്തില്‍ അഭിപ്രായഭിന്നതയുള്ളവരാണ് ഈ മിതവാദി വിഭാഗം. അതേ സമയം ഒസാമയെ കൈമാറുന്നതു സംബന്ധിച്ച് താലിബാന്‍ വിദേശകാര്യമന്ത്രി വാകില്‍ അഹ്മദ് മുതാവകില്‍ പാകിസ്ഥാനുമായി ചര്‍ച്ച ചെയ്യുന്നതായുള്ള വാര്‍ത്ത സംബന്ധിച്ച് നയതന്ത്രവിദഗ്ധന്‍ ഒന്നും പറയാന്‍ തയ്യാറായില്ല.

താലിബാനില്‍ ഇപ്പോള്‍ രണ്ട് വിഭാഗമുണ്ടെന്നും ഈ നയതന്ത്രവിദഗ്ധന്‍ പറഞ്ഞു. ഒസാമ ബിന്‍ ലാദനുമായി അടുപ്പമുള്ള മുള്ള ഒമറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം. അതേ സമയം ഒസാമയോടുള്ള പാശ്ചാത്യരാജ്യങ്ങളുടെ വെറുപ്പ് താലിബാന്‍ പങ്കിടേണ്ടതില്ലെന്ന് വാദിക്കുന്ന ഒരു വിഭാഗവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X