വിവരവിനിമയം ഇനി ഡിജിറ്റല്‍ രൂപത്തില്‍
തിരുവനന്തപുരം: കേരളത്തിലെ വിവരവിനിമയ സംവിധാനം പൂര്‍ണ്ണമായും ഡിജിറ്റല്‍ രൂപത്തിലാക്കി മാറ്റുന്നതു സംബന്ധിച്ച ധാരണാപത്രത്തില്‍ കേരളാസര്‍ക്കാരും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും(ബിഎസ്എന്‍എല്‍) വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡും(വിഎസ്എന്‍എല്‍) ഒപ്പുവച്ചു. മസ്കറ്റ് ഹോട്ടലില്‍ ഒക്ടോബര്‍ 19 വെള്ളിയാഴ്ച നടന്ന ചടങ്ങിലാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
മുഖ്യമന്ത്രി എ.കെ. ആന്റണി, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഐടി സെക്രട്ടറി അരുണാ സുന്ദര്‍രാജ് എന്നിവരും ബിഎസ്എന്‍എല്ലിനു വേണ്ടി ചീഫ് ജനറല്‍ മാനേജര്‍ പി.പി. രാമചന്ദ്രനും വിഎസ്എന്‍എല്ലിന്റെ സീനിയര്‍ ജനറല്‍ മാനേജര്‍ എം.എസ്. മേനോനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
ഈ പദ്ധതിവഴി കേരളത്തിലെ വ്യാവസായികരംഗത്ത് വിവരസാങ്കേതികവിദ്യയുടെ സാന്നിധ്യം കൂടുതല്‍ ഉറപ്പാക്കുകയാണെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications