സുപ്രീംകോടതി ജഡ്ജിയായി പസായത്ത് സ്ഥാനമേറ്റു
ദില്ലി: സുപ്രീംകോടതി ജഡ്ജിയായി അരിജിത് പസായത്ത് സ്ഥാനമേറ്റു. ദില്ലി ഹൈക്കോടതിയില്‍ ചീഫ് ജസ്റിസായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.
ചീഫ്ജസ്റിസ് കോടതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ചീഫ് ജസ്റിസ് എ.എസ്. ആനന്ദാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. അരിജിത് പസായത്ത് കൂടി എത്തിയതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ സംഖ്യ 26 ആയി.
കേരള ഹൈക്കോടതി ചീഫ് ജസ്റിസായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989ല്‍ ഒറീസ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായിരുന്നു.












Click it and Unblock the Notifications