പോണ്ടിച്ചേരി മുഖ്യമന്ത്രി രാജിനല്കി
പോണ്ടിച്ചേരി: പോണ്ടിച്ചേരി മുഖ്യമന്ത്രി പി. ഷണ്മുഖം ഒക്ടോബര്‍ 19 വെള്ളിയാഴ്ച രാജിവച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡോ. രജനി പൈയ്ക്ക് ഷണ്മുഖം രാജിക്കത്ത് നല്‍കി.
ഷണ്മുഖത്തിന്റെ രാജിക്കത്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു. പകരം സംവിധാനമുണ്ടാവുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ഷണ്മുഖത്തോട് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രഭരണപ്രദേശങ്ങളില്‍ രാഷ്ട്രപതിയാണ് മുഖ്യമന്ത്രിയെ നിയമിക്കുന്നതും മുഖ്യമന്ത്രിയുടെ രാജിക്കത്തിന്മേല്‍ തീരുമാനമെടുക്കുന്നതും.
മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആറ് മാസം കഴിഞ്ഞിട്ടും ഷണ്മുഖത്തിന് ഒരു നിയോജക മണ്ഡലത്തില്‍ മത്സരിച്ചു ജയിക്കാനാവാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. ഷണ്മുഖത്തിന് മത്സരിക്കാനായി മണ്ഡലം ഒഴിഞ്ഞുകൊടുക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിസമ്മതിക്കുകയായിരുന്നു.
പോണ്ടിച്ചേരിക്ക് പുതിയ മുഖ്യമന്ത്രിയുണ്ടാവുമെന്ന് കോണ്‍ഗ്രസ് വക്താവ് ജയപാല്‍ റെഢി വ്യാഴാഴ്ച അറിയിച്ചിരുന്നു.












Click it and Unblock the Notifications