രംഗസ്വാമി പുതിയ മുഖ്യമന്ത്രി
പോണ്ടിച്ചേരി: എന്‍. രംഗസ്വാമി പോണ്ടിച്ചേരി മുഖ്യമന്ത്രിയായി ചുമതലയേല്ക്കും. മുഖ്യമന്ത്രിയായിരുന്ന പി. ഷണ്മുഖം രാജിവച്ചതിനെത്തുടര്‍ന്നാണിത്.
ഒക്ടോബര്‍ 19 വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി രംഗസ്വാമിയെ തിരഞ്ഞെടുക്കുകയായിരുന്നു. പോണ്ടിച്ചേരി മുഖ്യമന്ത്രി പി. ഷണ്മുഖം വെള്ളിയാഴ്ച രാജിനല്കിയിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡോ. രജനി പൈയ്ക്കാണ് ഷണ്മുഖം രാജിക്കത്ത് നല്‍കിയത്.
ഷണ്മുഖത്തിന്റെ രാജിക്കത്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആറ് മാസം കഴിഞ്ഞിട്ടും ഷണ്മുഖത്തിന് ഒരു നിയോജക മണ്ഡലത്തില്‍ മത്സരിച്ചു ജയിക്കാനാവാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. ഷണ്മുഖത്തിന് മത്സരിക്കാനായി മണ്ഡലം ഒഴിഞ്ഞുകൊടുക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിസമ്മതിക്കുകയായിരുന്നു.












Click it and Unblock the Notifications