ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ആറ് മാലി വിമാനങ്ങള്‍
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും മാലിയിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് ആറ് വിമാനസര്‍വീസുകള്‍ കൂടി തുടങ്ങുന്നു. ഒക്ടോബര്‍ 28മുതലാണ് പുതിയ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങുക.
തിരുവനന്തപുരം-മാലി റൂട്ടില്‍ വിമാനയാത്രക്കാരുടെ എണ്ണം കൂടിയതുകൊണ്ടാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. മാലിയിലേക്ക് ആഴ്ചയില്‍ അഞ്ച് വിമാനസര്‍വീസുകള്‍ ഇപ്പൊഴേ ഇന്ത്യന്‍ എയര്‍ലൈന്‍സ് നടത്തുന്നുണ്ട്.
പുതുതായി തുടങ്ങുന്നവയില്‍ ഒരു വിമാനം(ഐസി 933) എല്ലാദിവസവും സര്‍വീസ് നടത്തും.ഇത് തിരുവനന്തപുരത്ത് നിന്ന് ദിവസവും ഉച്ചക്ക് 12.30ന് യാത്രതിരിച്ച് മാലിയില്‍ 1.10ന് എത്തിച്ചേരും. മാലിയില്‍ നിന്ന് തിരിച്ച് ഉച്ചയ്ക്ക് 2.30ന് യാത്രതിരിച്ച് തിരുവനന്തപുരത്ത് 4.10ന് എത്തിച്ചേരും.
ആഴ്ചയില്‍ ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-മാലി വിമാനം(ഐസി963) തിരുവനന്തപുരത്ത് നിന്നും ഉച്ചക്ക് 12.00 മണിക്ക് യാത്രതുടങ്ങി ഉച്ചയ്ക്ക് 12.40ന് മാലിയിലെത്തും. തിരിച്ച് മാലിയില്‍ നിന്ന് ഈ വിമാനം(ഐസി964) 1.30ന് യാത്രതിരിക്കുന്ന വിമാനം ഉച്ചയ്ക്ക് 3.10ന് തിരുവനന്തപുരത്തെത്തും.












Click it and Unblock the Notifications