പെന്‍ഷന്‍ പ്രായം കൂട്ടരുതെന്ന് 31 എംഎല്‍എമാര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശ നടപ്പിലാക്കരുതെന്ന് 31 യുഡിഎഫ് എംഎല്‍എമാര്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയോട് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് എംഎല്‍എമാര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. സി. വേണുഗോപാല്‍ എംഎല്‍എ ഒക്ടോബര്‍ 19 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംസ്ഥാനത്തെ തൊഴില്‍ തേടുന്ന ചെറുപ്പക്കാരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞു.
ജെഎസ്എസ് ഒഴികെ യുഡിഎഫിലെ എല്ലാ പാര്‍ട്ടികളിലെയും എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.












Click it and Unblock the Notifications