കേരളത്തില്‍ ആന്ത്രാക്സ് പ്രതിരോധകുത്തിവയ്പ്
തിരുവനന്തപുരം: കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പശുക്കള്‍ക്ക് ആന്ത്രാക്സ് പ്രതിരോധ കുത്തിവെയ്പ് നല്‍കി തുടങ്ങി. ആന്ത്രാക്സ് ബാധിച്ച് കന്നുകാലികള്‍ ചത്തൊടുങ്ങുന്നതായി വിവിധ ജില്ലകളില്‍ നിന്നും പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണിത്.
വിവിധ ജില്ലകളില്‍ നടന്ന പ്രതിരോധ കുത്തിവെയ്പ് ക്യാമ്പില്‍ അഞ്ഞൂറില്‍പരം മൃഗങ്ങള്‍ക്ക് ആന്ത്രാക്സ് വാക്സിന്‍ നല്‍കി. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ പ്രതിരോധകുത്തിവയ്പിനുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്.
വിവിധ വാര്‍ഡുകളിലും മൃഗാശുപത്രികളിലും കുത്തിവയ്പിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആന്ത്രാക്സ് ബാധയെ തുടര്‍ന്ന് പശുക്കള്‍ ചത്ത സ്ഥലങ്ങളില്‍ ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. രവീന്ദ്രനാഥന്‍, അസി. പ്രൊജക്ട് ഓഫിസര്‍ ഡോ: ആര്‍. ശശിധരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.












Click it and Unblock the Notifications