പാക് വിമാനത്താവളത്തില്‍ പടനീക്കം
ഇസ്ലാമബാദ്: ഒരു വിമാനത്താവളം കൂടി ഉപയോഗിക്കുന്നതിന് പാകിസ്ഥാന്‍ യുഎസ് സേനയ്ക്ക് അനുവാദം നല്‍കിയതായി ഒരു താലിബാന്‍ അനുകൂല സംഘടനയുടെ നേതാവ് ആരോപിച്ചു. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ബലൂചിസ്ഥാന്‍ പ്രദേശത്തെ ദല്‍ബന്ദിന്‍ വിമാനത്താവളമാണ് യുഎസ് സേന ഉപയോഗിക്കുന്നതെന്നാണ് ജമാഅത്ത്-ഇ-ഉലെമ ഇസ്ലാം പാര്‍ട്ടി വൈസ് പ്രസിഡന്റ് ഹാഫിസ് ഹുസൈന്‍ അഹമ്മദ് ഒക്ടോബര്‍ 19 വെള്ളിയാഴ്ച പറഞ്ഞത്.
വിമാനത്താവളത്തില്‍ സൈനിക പ്രവര്‍ത്തനം നടക്കുന്നതായി നാട്ടുകാരും പറഞ്ഞു. അമേരിക്കന്‍ വിമാനങ്ങളൊന്നും തങ്ങള്‍ കണ്ടിട്ടില്ലെന്നും അതേ സമയം അമേരിക്കന്‍ സൈനികര്‍ ദല്‍ബന്ദിനിലെത്തിയിട്ടുണ്ടെന്ന ശ്രുതി പരന്നിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ജകോബബാദ് വിമാനത്താവളമടക്കം പാകിസ്ഥാന്റെ രണ്ട് വിമാനത്താവളങ്ങള്‍ ഉപയോഗിക്കാന്‍ പാകിസ്ഥാന്‍ നേരത്തെ അമേരിക്കയ്ക്ക് അനുമതി നല്കിയിരുന്നു.












Click it and Unblock the Notifications