ലാദനെ കൈമാറാതെ വെടിനിര്‍ത്തലിന് നീക്കം
ഇസ്ലാമബാദ് : ഒസാമ ബിന്‍ ലാദനെയോ അദ്ദേഹത്തിന്റെ അനുയായികളെയോ അമേരിക്കയ്ക്ക് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന് പാകിസ്ഥാനിലെ താലിബാന്‍ അംബാസഡര്‍ മുള്ള അബ്ദുള്‍ സലാം സയിഫ് ഒക്ടോബര്‍ 19 വെള്ളിയാഴ്ച ആവര്‍ത്തിച്ചു. അതേ സമയം അമേരിക്കന്‍ മുന്നണിയുമായി ഒരു വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ താലിബാന്‍ ആരാഞ്ഞുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഒസാമപ്രശ്നത്തില്‍ താലിബാന്‍ മാറ്റം വരുത്തുന്ന പ്രശ്നമില്ല. അത് ഞങ്ങളുടെ വിശ്വാസത്തിന്റെ, ഇസ്ലാമിക വിശ്വാസത്തിന്റെ പ്രശ്നമാണ്. അതില്‍ മാറ്റം വരുത്തുന്ന പ്രശ്നമില്ല. - അദ്ദേഹം പറഞ്ഞു. ലോകത്ത് പലയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആന്ത്രാക്സ് ബാധയുമായി താലിബാന് ബന്ധമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒസാമ ബിന്‍ ലാദന്റെ അടുത്ത അനുയായി അബു ബസീര്‍-അല്‍-മസ്രി യുഎസ് ആക്രമണത്തിലല്ല കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ ഇസ്ലാമിക് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. ഒരു ഗ്രനേഡ് കയ്യിലിരുന്ന് പൊട്ടിയാണ് അബു ബസീര്‍ അല്‍ മസ്രി കൊല്ലപ്പെട്ടതെന്നാണ് അഫ്ഗാന്‍ ഇസ്ലാമിക് പ്രസ്സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരിക്കേറ്റ അല്‍ മസ്രി ജലാലബാദിലെ ആശുപത്രിയില്‍ ഒക്ടോബര്‍ 13 ശനിയാഴ്ച മരിച്ചെന്നും റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.












Click it and Unblock the Notifications