ആന്ത്രാക്സും ലാദനും തമ്മില്‍ ബന്ധമില്ലെന്ന്
ഷാങ്ഹായ്: അമേരിക്കയില്‍ കണ്ടെത്തിയ ആന്ത്രാക്സ് രോഗവും ഒസാമബിന്‍ ലാദനുമായി ബന്ധമൊന്നുമില്ലെന്ന് അമേരിക്ക തുറന്നു സമ്മതിച്ചു. സപ്തംബര്‍ 11ന് അമേരിക്കയില്‍ ആക്രമണം നടത്തിയവര്‍ക്ക് അമേരിക്കയില്‍ പടരുന്ന ആന്ത്രാക്സ് രോഗവുമായി ബന്ധമില്ലെന്ന് തെളിഞ്ഞതായി യുഎസ് പ്രസിഡന്റ് ബുഷ് തന്നെയാണ് ഒക്ടോബര്‍ 19 വെള്ളിയാഴ്ച വ്യക്തമാക്കിയത്.
യുഎസിലെ ആന്ത്രാക്സ് ബാധയുമായി ശത്രുക്കള്‍ക്ക് നേരിട്ട് ബന്ധമുള്ളതായി എനിക്കറിവില്ല. അതേ സമയം അവരെ കുറ്റവിമുക്തരാക്കാന്‍ ഞാന്‍ തയ്യാറല്ല- ബുഷ് പറഞ്ഞു. അതേ സമയം ആന്ത്രാക്സിന് പിന്നിലുള്ളവര്‍ക്ക് ശക്തമായ താക്കീത് നല്കി.
അമേരിക്കന്‍ ജനതയെ ഭയപ്പെടുത്താന്‍ അമേരിക്കയിലുള്ള ആരെങ്കിലും ഈ അവസരം ഉപയോഗിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവരെ പിടികൂടി വിചാരണ ചെയ്യുമെന്നും ബുഷ് വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിനുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബുഷ് ഇക്കാര്യം വ്യക്തമാക്കിയത്.












Click it and Unblock the Notifications