കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോള്‍വോ ലക്ഷ്വറി ബസുകള്‍ ഇന്ത്യയില്‍

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: മോട്ടോര്‍ വാഹനനിര്‍മ്മാണ രംഗത്തെ കുത്തകയായ സ്വീഡനിലെ വോള്‍വോ ഇന്ത്യയിലെ ലക്ഷ്വറി യാത്രബസുകളുടെ നിര്‍മ്മാണരംഗത്തേക്ക് കടന്നു. ബി7ആര്‍ എന്ന പേരിലുള്ള ലക്ഷ്വറിയാത്രാബസുകളാണ് വോള്‍വോ ഒക്ടോബര്‍ 20 ശനിയാഴ്ച ഇന്ത്യന്‍ വിപണിയിലിറക്കിയത്.

അടുത്ത മൂന്നുവര്‍ഷത്തേക്ക്, വര്‍ഷംതോറും 300നും 400നും ഇടയ്ക്ക് ലക്ഷ്വറിബസുകള്‍ ഇന്ത്യയില്‍ വില്ക്കാനാണ് വോള്‍വോയുടെ പദ്ധതി. ഒരു ബസിന് 40 ലക്ഷം രൂപയാണ് വില .

ഇന്ത്യയില്‍ കഴിഞ്ഞ മൂന്നുവര്‍ഷം നടത്തിയ പഠനങ്ങള്‍ക്കുശേഷമാണ് വോള്‍വോയുടെ ലക്ഷ്വറിയാത്രാബസുകള്‍ ഇറക്കുന്നതെന്ന് വോള്‍വോ ബസ് കോര്‍പ്പറേഷന്‍ പ്രസിഡന്റ് ജാന്‍ എങ്സ്ട്രോം പറഞ്ഞു. ട്രക്കുകളുടെയും ബസുകളുടെയും കാര്യത്തില്‍ ഇന്ത്യയും ചൈനയും ഭാവിയിലെ ഏറ്റവും വലിയ വിപണികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതു കൊണ്ട് ഈ രണ്ടു രാജ്യങ്ങളെയും കേന്ദ്രീകരിച്ച് വോള്‍വോ ഭാവി പദ്ധതികള്‍ ആവിഷ്കരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനകം ബി7ആര്‍ വിഭാഗത്തില്‍ പെട്ട 10 ലക്ഷ്വറിബസുകള്‍ ദക്ഷിണേന്ത്യയിലെ സ്വകാര്യടൂര്‍ഓപ്പറേറ്റര്‍മാര്‍ക്ക് വിറ്റുകഴിഞ്ഞതായി വോള്‍വോ ജനറല്‍ മാനേജര്‍ ആകാശ് പാസെ പറഞ്ഞു. ഇപ്പോള്‍ കര്‍ണാടക സ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുമായി വോള്‍വോ പദ്ധതികള്‍ ചര്‍ച്ചചെയ്തുവരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X