ഇന്തോ-പാക് അതിര്‍ത്തിയില്‍ വെടിവയ്പ്
ജമ്മു: ഇന്തോ-പാക് നിയന്ത്രണരേഖയില്‍ നടന്ന വെടിവയ്പില്‍ രണ്ടു ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. അതിര്‍ത്തിപ്രദേശമായ പൂഞ്ചില്‍ ഒക്ടോബര്‍ 19വെള്ളിയാഴ്ച വൈകുന്നേരമാണ് പാകിസ്ഥാന്‍ കനത്തവെടിവയ്പ് ആരംഭിച്ചത്.
വെടിവയ്പില്‍ പാകിസ്ഥാന്റെ മൂന്ന് ബങ്കറുകള്‍ തകര്‍ന്നു. പൂഞ്ചിലെ സലോത്രി, ജുല്ലാസ്, ഖാരി കര്‍മാര എന്നീ സ്ഥലങ്ങളില്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നും അതിശക്തമായ വെടിവയ്പുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈനികര്‍ തിരിച്ചുവെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അതിര്‍ത്തിക്കടുത്ത് താമസിക്കുന്ന സാധാരണക്കാരായ മദന്‍ ലാല്‍, അജയ് കുമാര്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇവരെ പൂഞ്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ സൈനികരുടെ ആക്രമണത്തില്‍ തകര്‍ന്ന പാകിസ്ഥാന്റെ ബങ്കറുകള്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അടുത്തിടെ ഇത് മൂന്നാം തവണയാണ് ഇന്തോ-പാക് അതിര്‍ത്തിയില്‍ വെടിവയ്പുണ്ടാകുന്നത്.












Click it and Unblock the Notifications