ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുന്നതിന് സമിതി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നതോദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഉദ്യോഗസ്ഥതല സമിതിയെ നിയോഗിച്ചു. അഞ്ച് സീനിയര്‍ സെക്രട്ടറിമാരാണ് സമിതിയിലുള്ളത്.
രണ്ടു മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഒക്ടോബര്‍ 19 വെള്ളിയാഴ്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെക്രട്ടറിമാരുടെ യോഗത്തിലാണ് സമിതി രൂപീകരിച്ചത്.
പ്ലാനിംഗ് ബോര്‍ഡ് നിര്‍ദേശം നടപ്പിലാക്കുന്നതിനായാണ് സമിതി രൂപീകരിച്ചത്. സെക്രട്ടറിയേറ്റിലെയും ആഭ്യന്തര വകുപ്പിലെയും വനം വകുപ്പിലെയും ഉന്നതോദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന് പ്ലാനിംഗ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications