Get Updates
Get notified of breaking news, exclusive insights, and must-see stories!

റബര്‍ ഫെഡറേഷന്‍ സമരം പിന്‍വലിച്ചു

കോട്ടയം: സ്വാഭാവിക റബര്‍ വാങ്ങുന്നത് ബഹിഷ്കരിച്ചുകൊണ്ട് സമരത്തിലേര്‍പ്പെട്ടിരുന്ന റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ സമരം പിന്‍വലിച്ചു. റവന്യു മന്ത്രി കെ.എം. മാണി ഒക്ടോബര്‍ 20 ശനിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം.

ഒക്ടോബര്‍ 22 തിങ്കളാഴ്ച മുതല്‍ റബര്‍ ഡിലേഴ്സ് ഫെഡറേഷന്‍ വീണ്ടും സ്വാഭാവിക റബര്‍ വാങ്ങിത്തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രവാണിജ്യമന്ത്രാലയം തീരുമാനിച്ച തറവിലയ്ക്ക് റബര്‍ വാങ്ങുന്നത് നഷ്ടമാണെന്ന കാരണം പറഞ്ഞാണ് റബര്‍ ഡിലേഴ്സ് ഫെഡറേഷന്‍ റബര്‍ വാങ്ങുന്നത് നിര്‍ത്തിവച്ചുകൊണ്ട് സമരം തുടങ്ങിയത്.

ടയര്‍ നിര്‍മ്മതാക്കളുടെ സംഘടന, റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, റബര്‍ ഡിലേഴ്സ് ഫെഡറേഷന്‍ എന്നീ മൂന്നു സംഘടനകളുടെ പ്രതിനിധികള്‍ മന്ത്രിയുടെയും റബര്‍ ബോര്‍ഡ് ചെയര്‍മാന്റെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. പുതിയ ധാരണയനുസരിച്ച് റബര്‍ വ്യാപാരികളില്‍ നിന്നും കേന്ദ്രം നിശ്ചയിച്ച തറവിലയേക്കാള്‍ അല്പം ഉയര്‍ന്ന വിലയ്ക്ക് റബര്‍ വാങ്ങാന്‍ ടയര്‍നിര്‍മ്മാതക്കളെ റബര്‍ ബോര്‍ഡ് പ്രേരിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+