മണ്ഡലകാലത്ത്് 520 പ്രത്യേകതീവണ്ടികള്‍
കോട്ടയം: മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന തീര്‍ഥാടകരുടെ സൗകര്യത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 520 പ്രത്യേകതീവണ്ടികള്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍ അറിയിച്ചു.
ഒക്ടോബര്‍ 20 ശനിയാഴ്ച ശബരിമലയെകുറിച്ച് മാതൃഭൂമി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജഗോപാല്‍.
ശബരിമല ക്ഷേത്രവും പരിസരവും വൃത്തിയോടെയും പരിപാവനതയോടെയും സൂക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും രാജഗോപാല്‍ ആവശ്യപ്പെട്ടു.
കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കെട്ടുന്നതിന് പകരം യാത്രക്കാരുടെ താമസൗകര്യത്തിനായി താത്കാലിക സംവിധാനം ഒരുക്കുന്നതാണ് നല്ലതെന്ന് രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
പമ്പയിലെത്തുന്നതിന് മുമ്പുള്ള ഒരു സ്ഥലത്ത് താമസൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടത്. ശബരിമലയിലേക്ക് ഭക്തരെ പ്രത്യേക വാഹനങ്ങളിലെത്തിക്കുന്നത് തിരക്ക് കുറയാന്‍ സഹായിക്കും.
കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് എല്ലാ വര്‍ഷവും ടിക്കറ്റ് നിരക്കില്‍ സബ്സിഡി ഏര്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനത്ത് തീര്‍ഥാടകരില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍ചാര്‍ജ് ഈടാക്കുന്നത് ശരിയായ നടപടിയല്ല.- രാജഗോപാല്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications