രാമന്‍നമ്പൂതിരി ശബരിമല മേല്‍ശാന്തി
ശബരിമല: ശബരിമല മേല്‍ശാന്തിയായി തൃക്കളത്തൂര്‍ അത്രശേരി ഇല്ലത്ത് എ. ആര്‍. രാമന്‍നമ്പൂതിരിയെ തിരഞ്ഞെടുത്തു. ശബരിമല സന്നിധാനത്ത് ഒക്ടോബര്‍ 20 ശനിയാഴ്ച നടന്ന നറുക്കെടുപ്പിലാണ് രാമന്‍നമ്പൂതിരിയെ മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്.
മൂവാറ്റുപുഴ സ്വദേശിയാണ് രാമന്‍ നമ്പൂതിരി. മാളികപ്പുറം മേല്‍ശാന്തിയായി നീലേശ്വരം നെടുവത്തൂര്‍ മൂരിയമംഗലത്ത് ശ്രീവത്സവര്‍മയെയും തിരഞ്ഞെടുത്തു.
തിരുവല്ല താരഭട്ടതിരി ഇല്ലത്തെ കേശവന്‍ നമ്പൂതിരിയുടെ മകള്‍ അനുശ്രീയാണ് നറുക്കെടുത്തത്.












Click it and Unblock the Notifications